Home ബിസിനസ്സ് business malyalam കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയെ രാജ്യം അത്ഭുതത്തോടെയാണ് ഇന്ന് നോക്കിക്കാണുന്നത്: മുഖ്യമന്ത്രി

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയെ രാജ്യം അത്ഭുതത്തോടെയാണ് ഇന്ന് നോക്കിക്കാണുന്നത്: മുഖ്യമന്ത്രി

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പൊതുവിദ്യാഭ്യാസത്തിൽ ചരിത്രമുറപ്പിച്ച കേരളം കേരളത്തിൽ യുഡിഎഫ് ഭരിച്ചപ്പോൾ സർക്കാർ സ്കൂളുകളിൽ നിന്നും പിരിഞ്ഞു പോയ അവസ്ഥ ഉണ്ടായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ വന്നപ്പോൾ 10 ലക്ഷം കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ തിരികെ എത്തിയതെന്ന് കെ എസ് റ്റി എ സമാപന സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയെ രാജ്യം അത്ഭുതത്തോടെയാണ് ഇന്ന് നോക്കിക്കാണുന്നത്. പത്ത് വർഷം മുൻപുള്ള വിദ്യാലയങ്ങളല്ല ഇപ്പോൾ കേരളത്തിൽ ഉള്ളത്. ലാഭം ഇല്ലെന്ന പേരിൽ സ്കൂളുകൾ അടച്ച് പൂട്ടിയ കാലത്ത് നിന്നും പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം എൽ ഡി എഫ് നടപ്പാക്കി.

ഇതിൻ്റെ ഭാഗമായി സ്കൂളുകൾ ഹൈടെക്കായി എന്നും അദ്ദേഹം പറഞ്ഞു. ഈ വികസനങ്ങൾ നടപ്പിലായതോടെ പൊതു വിദ്യാഭ്യാസ മേഖല രാജ്യ ശ്രദ്ധ നേടി. നീതി ആയോ​ഗിന്റെ അം​ഗീകാരം പോലും കേരളത്തിലെ സ്കൂളുകളെ തേടി എത്തി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.