Home ബിസിനസ്സ് business malyalam കേരളത്തിലേത് വണ്‍ സൈഡഡ് സര്‍ക്കാര്‍: കെസി വേണുഗോപാല്‍

കേരളത്തിലേത് വണ്‍ സൈഡഡ് സര്‍ക്കാര്‍: കെസി വേണുഗോപാല്‍

13
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഇപ്പോഴുള്ളത് വണ്‍ സൈഡഡ് സര്‍ക്കാരാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തൊഴിലുറപ്പ് തൊഴിലാളികളും ആശാവര്‍ക്കര്‍മാരും ഡോക്ടര്‍മാരും സമരം ചെയ്താല്‍ ചര്‍ച്ചയില്ല. വിലക്കയറ്റം ചര്‍ച്ച ചെയ്യാനും തയ്യാറാകുന്നില്ല.നികുതികള്‍, വീട്ടുകരം,വെള്ളക്കരം,വൈദ്യുതി നിരക്ക് ഉള്‍പ്പെടെ വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണ്.

ഒരു ഭാഗത്ത് മാത്രം ചിന്തിക്കുന്ന സര്‍ക്കാരായത് കൊണ്ടാണത്.ബാധിക്കപ്പെട്ടവരുമായി ഒരു ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആശുപത്രിയുടെ അസൗകര്യം വിളിച്ചു പറയുന്ന ചില ഡോക്ടര്‍മാര്‍ ഉണ്ടായതുകൊണ്ട് ഡോക്ടേഴ്‌സിനെ മൊത്തത്തില്‍ സര്‍ക്കാര്‍ വെറുത്തു.അവരെ മുഴുവന്‍ ശത്രുവായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല. ശമ്പള കമ്മീഷന്‍ ഉള്‍പ്പെടെ അടുത്ത സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .