Home LATEST NEWS malyalam പുതിയ വാർത്ത കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമബത്ത അനുവദിച്ച് സര്‍ക്കാര്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് രണ്ട് ഗഡു ക്ഷാമത്ത അനുവദിച്ച് സര്‍ക്കാര്‍. പെന്‍ഷന്‍കാരുടെ രണ്ട് ഗഡു ഡി ആര്‍ അനുവദിക്കുന്നതിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഡി എ, ഡി ആര്‍ എന്നിവയില്‍ എഴ് ശതമാനം വര്‍ധനയാണ് നല്‍കുന്നത്.

ഇതിനായി 10 കോടി രൂപ അധിക സഹായമായി കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തില്‍ പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡു ഡി എ, ഡി ആര്‍ അനുവദിക്കുന്നത്.