Home സ്പോർട്സ് sports malyalam “കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ ഞാനാ മോഹം ഉപേക്ഷിച്ചു “- മമിത

“കുറച്ച് സിനിമകൾ കഴിഞ്ഞപ്പോൾ ഞാനാ മോഹം ഉപേക്ഷിച്ചു “- മമിത

1
0

Source :- ANWESHANAM NEWS

അടുത്തകാലത്ത് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത ഒരു വ്യക്തിയാണ് മമിത ബൈജു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടുന്നത്. തുടർന്ന് താരം സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ ഒരു സഹനടി വേഷത്തിൽ എത്തിയിരുന്നു ഇതിനുശേഷം പ്രേമലു എന്ന ചിത്രം പുറത്ത് വന്നതിനുശേഷം ആണ് ഒരു നായിക എന്ന നിലയിലേക്ക് അന്യഭാഷകളിൽ പോലും വളരെയധികം ആരാധകരുള്ള ഒരു നായികയായി മാറുവാൻ വളരെ പെട്ടെന്ന് താരത്തിന് സാധിച്ചു.

എന്നാൽ ഇപ്പോൾ തന്റെ പപ്പയുടെ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് മമിത. ഞാനൊരു ഡോക്ടർ ആവണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം എന്നാൽ ആറേഴു സിനിമകൾ കഴിഞ്ഞപ്പോൾ ഡോക്ടർ മോഹം ഞാൻ അങ്ങ് ഉപേക്ഷിച്ചു പപ്പയ്ക്ക് ആദ്യം അതിൽ വിഷമം ഉണ്ടായിരുന്നു പിന്നെ പപ്പയും അത് ഉൾക്കൊണ്ടു. താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു പഠനത്തിൽ വളരെ മിടുക്കി ആയിട്ടുള്ള ഒരു പെൺകുട്ടി തന്നെയാണ് മമിത

സിനിമയാണ് തന്റെ മേഖല എങ്കിലും ഇപ്പോഴും പഠനത്തിന് വലിയ പ്രാധാന്യം തന്നെ താരം നൽകുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്ന സമയത്തും താരം പഠനത്തിനു വേണ്ടി സമയം ചിലവഴിച്ചിരുന്നത് ശ്രദ്ധ നേടിയിരുന്നു. സാധാരണ നായികമാർ ഒക്കെ സിനിമയിൽ ഒരു അവസരം ലഭിച്ചുകഴിഞ്ഞാൽ പിന്നീട് പഠനം ഉപേക്ഷിക്കുകയാണ് ചെയ്യുക എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി മമിത പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു ചെയ്തത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവസാന്നിധ്യമാണ് താരം വിശേഷങ്ങളൊക്കെ ആരാധകരെ സോഷ്യൽ മീഡിയയിലൂടെ താരം അറിയിക്കുകയും ചെയ്യാറുണ്ട്
Story Highlights ; Mamitha Baiju Ambition