Home LATEST NEWS malyalam പുതിയ വാർത്ത കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തില്ലെങ്കിൽ 20,000 ദിർഹം വരെ പിഴ; നിയമം കർശനമാക്കി യുഎഇ

കുട്ടികൾക്ക് കുത്തിവെപ്പ് എടുത്തില്ലെങ്കിൽ 20,000 ദിർഹം വരെ പിഴ; നിയമം കർശനമാക്കി യുഎഇ

14
0

Source :- SIRAJLIVE NEWS

യു എ ഇയിൽ കുട്ടികൾക്ക് നിർബന്ധിത കുത്തിവെപ്പുകൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് 20,000 ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന കരട് നിയമഭേദഗതിക്ക് ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകാരം നൽകി. രാജ്യത്തെ സാംക്രമിക രോഗ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ചൊവ്വാഴ്ച രാത്രി അബുദാബിയിൽ ചേർന്ന സെഷനിലാണ് കരട് നിയമഭദഗതി ഫെഡറൽ നാഷണൽ കൗൺസിൽ അംഗീകരിച്ചത്.

പുതിയ നിയമപ്രകാരം, ദേശീയ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം അനുസരിച്ചുള്ള വാക്സിനുകൾ കുട്ടികൾക്ക് നൽകാൻ വിസമ്മതിക്കുകയോ ബോധപൂർവ്വം ഒഴിവാക്കുകയോ ചെയ്യുന്നവർ 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. യു എ ഇയിലെ നിലവിലെ ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് ജനനം മുതൽ പതിനൊന്നാം ക്ലാസ് വരെയാണ് കുട്ടികൾക്ക് വിവിധ ഘട്ടങ്ങളിലായി നിർബന്ധിത പ്രതിരോധ മരുന്നുകൾ നൽകുന്നത്. നവജാത ശിശുക്കൾക്കും നിശ്ചയിക്കപ്പെട്ട മറ്റ് വിഭാഗങ്ങൾക്കും ഈ സേവനം തുടർന്നും പൂർണ്ണമായും സൗജന്യമായിരിക്കും

വീഡിയോ കാണാം