Source :- SIRAJLIVE NEWS
തിരുവനന്തപുരം| തോറ്റ ബി എഫ് എ വിദ്യാര്‍ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവര്‍ണര്‍ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ച കാലടി സംസ്‌കൃത സര്‍വകലാശാല വിസി കെ കെ ഗീതാകുമാരിയെ ഗവര്‍ണര്‍ നീക്കി. പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ സിസ തോമസിനാണ് ചുമതല നല്‍കി.
തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും വി സിയോടും പരീക്ഷാ കണ്‍ട്രോളറോടും ലോക്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസി അത് നിരസിക്കുകയായിരുന്നു.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗം അധ്യക്ഷയായ കെ കെ ഗീതാ കുമാരിയെ സംസ്‌കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചത്.



