Home LATEST NEWS malyalam പുതിയ വാർത്ത കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

18
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. കൊട്ടാരത്തിനുള്ളിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് പോലീസില്‍ പരാതി നല്‍കി. ഡി ജി പിക്കാണ് പരാതി നല്‍കിയിട്ടുള്ളത്. പോലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

2025 നവംബറിലാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. ജീവനക്കാര്‍ക്കിടയില്‍ അന്വേഷണം നടത്തിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രാചീനവും അമൂല്യവുമായ നിരവധി ആഭരണങ്ങളാണ് കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ളത്.