Home LATEST NEWS malyalam പുതിയ വാർത്ത കരാര്‍ നഷ്ടമായി; സഊദിയില്‍ വി എഫ് എസ് സേവനം ജൂണ്‍ 30 വരെ മാത്രം

കരാര്‍ നഷ്ടമായി; സഊദിയില്‍ വി എഫ് എസ് സേവനം ജൂണ്‍ 30 വരെ മാത്രം

3
0

Source :- SIRAJLIVE NEWS

ദമാം | സഊദിയില്‍ ഇന്ത്യന്‍ എംബസ്സി/കോണ്‍സുലേറ്റ് നല്‍കിവരുന്ന പാസ്സ്‌പോര്‍ട്ട്, കോണ്‍സുലര്‍, വിസ സേവനങ്ങള്‍ ജൂണ്‍ 30 മുതല്‍ പുതിയ ഏജന്‍സി വഴിയായിരിക്കും ലഭ്യമാവുകയെന്ന് ഇന്ത്യന്‍ എംബസ്സി. കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി വി എഫ് എസ് ആണ് സി പി വി സേവനങ്ങള്‍ നല്‍കിവരുന്നത്. ഇന്ത്യന്‍ എംബസ്സിയുടെ റഫറന്‍സ് നമ്പര്‍ Riy/Cons/551/01/2025 വഴി നടത്തിയ ടെന്‍ഡറിലാണ് എംബസ്സി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ സേവനങ്ങളുടെ പുതിയ ഔട്ട്‌സോഴ്സിംഗ് ഏജന്‍സിയായി അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനെ തിരഞ്ഞെടുത്തത്.

റിയാദിലെ ഇന്ത്യന്‍ എംബസ്സിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ റെന്‍ഡറിലാണ് ഏറ്റവും കുറവ് തുക അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡ് അവതരിപ്പിച്ചത്. ഇതോടെ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി നല്‍കിവരുന്ന
പാസ്സ്പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്റ്റേഷന്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ഡെലിവറി നടത്തുന്നതിനും അലങ്കിത് ലിമിറ്റഡ് യോഗ്യത നേടിയതായി റിയാദ് ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി.

സര്‍ട്ടിഫൈഡ് പാസ്സ്‌പോര്‍ട്ട് വെറ്റിംഗ് (സി പി വി) സര്‍വീസിന് താത്പര്യമുള്ള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസ്സി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബി എല്‍ എസ് ഇന്റര്‍നാഷണല്‍, വൈ ബി എ കാനൂ കമ്പനി ലിമിറ്റഡ്, വി എഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്.