Home LATEST NEWS malyalam പുതിയ വാർത്ത ഓസീസ് ഔട്ട്; ദയനീയ മടക്കം സിംബാംബ്‌വേ-അയര്‍ലന്‍ഡ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ

ഓസീസ് ഔട്ട്; ദയനീയ മടക്കം സിംബാംബ്‌വേ-അയര്‍ലന്‍ഡ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ

13
0

Source :- SIRAJLIVE NEWS

പല്ലേക്കെലെ | ക്രിക്കറ്റിലെ സൂപ്പര്‍ ടീമുകളിലൊന്നായ ആസ്‌ത്രേലിയക്ക് ടി20 ലോകകപ്പ്-2026ലെ സൂപ്പര്‍ എട്ടില്‍ കടക്കാനാവാതെ മടക്കം. സിംബാംബ്‌വേയും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെയാണിത്. ഗ്രൂപ്പ് ബിയില്‍ ഒമാനെതിരായ മത്സരം ബാക്കിയിരിക്കേയാണ് 2021ലെ കിരീട ജേതാക്കളുടെ ദയനീയ പതനം സംഭവിച്ചത്. 2009ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനോടും ശ്രീലങ്കയോടും കീഴടങ്ങി ഓസീസ് പുറത്ത് പോയിരുന്നു.

ഗ്രൂപ്പ് ‘ബി’യില്‍ നിന്ന് സിംബാംബ്‌വേ സൂപ്പര്‍ എട്ടിലെത്തി. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് സിംബാംബ്‌വേയുടെ സൂപ്പര്‍ എട്ട് പ്രവേശനം. ദീര്‍ഘ കാലത്തോളം ചിത്രത്തിലില്ലാതിരുന്ന ടീമാണ് സിംബാംബ്‌വേ.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ആസ്‌ത്രേലിയക്ക് ജയിക്കാനായത്. ആദ്യ അങ്കത്തില്‍ അയര്‍ലന്‍ഡിനെ 67 റണ്ണിന് പരാജയപ്പെടുത്തി തുടങ്ങിയ ഓസീസിന് പക്ഷെ, തുടര്‍ മത്സരങ്ങളില്‍ പ്രതാപം നിലനിര്‍ത്താനായില്ല. സിംബാംബ്‌വേയോടും ശ്രീലങ്കയോടും മഞ്ഞപ്പട തോല്‍വിയുടെ കയ്പ്പറിഞ്ഞു. മഴനിയമപ്രകാരം 23 റണ്ണിനായിരുന്നു സിംബാംബ്‌വേയോടുള്ള തോല്‍വിയെങ്കില്‍ എട്ട് വിക്കറ്റിനാണ് ലങ്കക്കു മുമ്പില്‍ കീഴടങ്ങിയത്.