Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഒരാളുടെയും ചികിത്സ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗത്തിന് മുന്നിൽ ആരും നിസ്സഹായരാകരുതെന്നും, ഏറ്റവും ആധുനിക സംവിധാനങ്ങളോടെയാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ യാഥാർത്ഥ്യമായതെന്നും മന്ത്രി വ്യക്തമാക്കി.
ക്യാൻസർ ചികിത്സാ രംഗത്ത് സർക്കാർ നിർണ്ണായക ചുവടുവെപ്പുകളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്യാൻസർ ഡാറ്റ രജിസ്ട്രി രൂപീകരിച്ചിട്ടുണ്ടെന്നും, ക്യാൻസർ രോഗം തടയുന്നതിനായി ആരംഭിച്ച ജനകീയ ക്യാമ്പയിൻ ഒരു വർഷം പിന്നിട്ടതായും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 22 ലക്ഷം പേർ ക്യാമ്പയിനിൽ പങ്കെടുത്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ ലഭ്യമാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ മേഖലയിലെ ഐസിയു ബെഡുകളുടെ എണ്ണം നാലിരട്ടി വർധിപ്പിച്ചതായും, സംസ്ഥാനത്ത് എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാൻസർ പ്രതിരോധത്തിലും ചികിത്സയിലും സർക്കാർ വലിയ മുന്നേറ്റമാണ് കൈവരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.

