Home LATEST NEWS malyalam പുതിയ വാർത്ത ഒന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയിൽ വിധി നാളെ

ഒന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയിൽ വിധി നാളെ

9
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് രാഹുല്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പരാതിക്കാരിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്.

ഇതിനുമുന്‍പ് രജിസ്റ്റര്‍ ചെയ്ത രണ്ടും മൂന്നും കേസുകളില്‍ രാഹുലിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഒന്നാം കേസിലാണ് ഇനി ജാമ്യം ലഭിക്കാന്‍ ഉള്ളത്. ഈ കേസില്‍ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു.