Home LATEST NEWS malyalam പുതിയ വാർത്ത ഐഎസ്എല്‍ മത്സരം; നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം,മെട്രോ സര്‍വീസ് രാത്രി 11.30 വരെ

ഐഎസ്എല്‍ മത്സരം; നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം,മെട്രോ സര്‍വീസ് രാത്രി 11.30 വരെ

4
0

Source :- SIRAJLIVE NEWS

കൊച്ചി| ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഐഎസ്എല്‍ മത്സരത്തെ തുടര്‍ന്ന് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തിരക്ക് ഒഴിവാക്കാന്‍ വിവിധ മേഖലകളില്‍ നിന്ന് എത്തുന്ന കാണികള്‍ക്കായി പ്രത്യേക പാര്‍ക്കിങ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

മത്സരം കാണാന്‍ എത്തുന്നവര്‍ പരമാവധി മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആരാധകര്‍ക്കായി രാത്രി 11.30 വരെ മെട്രോ സര്‍വീസും ഉണ്ടായിരിക്കും.

വടക്കന്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ ആലുവയിലോ കണ്ടെയ്നര്‍ റോഡരികിലോ, കിഴക്കന്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലോ, തെക്കന്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. പശ്ചിമകൊച്ചിയും വൈപ്പിനും നിന്നുള്ളവര്‍ മെട്രോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണം.

വലിയ വാഹനങ്ങള്‍ക്ക് നഗരത്തിനകത്ത് പ്രവേശനം അനുവദിക്കില്ല. വൈകിട്ട് 5 മുതല്‍ പ്രധാന റോഡുകളില്‍ ഗതാഗത മാറ്റങ്ങള്‍ ഉണ്ടായിരിക്കും. എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ കലൂര്‍ ജംഗ്ഷനില്‍ നിന്ന് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി തിരിഞ്ഞ് പോകണം. മറുവശത്ത്, ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളില്‍ നിന്ന് എറണാകുളത്തേക്ക് പോകേണ്ടവര്‍ വൈറ്റില ജംഗ്ഷന്‍ വഴി എസ്എ റോഡ് ഉപയോഗിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.