Source :- SIRAJLIVE NEWS
ജിദ്ദ|ഏഷ്യൻ കപ്പ് അണ്ടർ-17 ന്റെ അടുത്ത മൂന്ന് വര്ഷങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്ക് സഊദി അറേബ്യആതിഥേയത്വം വഹിക്കും. സഊദി വാണിജ്യ നഗരമായ ജിദ്ദയിൽ ചേർന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC)ന്റെ നാലാമത്തെ യോഗത്തിലാണ് അടുത്ത മൂന്ന് പതിപ്പുകളുടെ ആതിഥേയരായി സഊദി അറേബ്യയെ തിരഞ്ഞെടുത്തത്. സമഗ്രമായ ഒരു ബിഡ് മൂല്യനിർണ്ണയ പ്രക്രിയയിലൂടെയാണ് സഊദി തിരഞ്ഞടുക്കപ്പെട്ടത്.
ചൈനീസ് ഫുട്ബോൾ അസോസിയേഷൻ (CFA) ഇറാഖി ഫുട്ബോൾ അസോസിയേഷൻ, സഊദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) തുടങ്ങിയ മൂന്ന് രാജ്യങ്ങളാണ് ബിഡിൽ പങ്കെടുത്തത്. ജിദ്ദയിൽ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ഫൈനലിന്റെ മികച്ച സംഘാടനത്തിന് സാഫിനെയും പ്രാദേശിക സംഘാടക സമിതിയെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രശംസിക്കുകയും ചെയ്‌തു.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എലൈറ്റ്മത്സര ചട്ടങ്ങളിലെ ഭേദഗതികൾ, മത്സരങ്ങളിൽ നിന്ന് പിന്മാറ്റമുണ്ടായാൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ അന്തിമ റാങ്കിംഗ് നിർണ്ണയിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഏറ്റവും പുതിയ എഎഫ്‌സി മത്സര കലണ്ടർ എന്നിവക്ക് യോഗം അംഗീകാരം നൽകി.