Source :- SIRAJLIVE NEWS
പത്തനംതിട്ട | ‘നമ്മള്‍ ജീവിക്കുക ഒരാശയത്തിന് വേണ്ടി’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന നേതൃത്വം സര്‍ക്കിള്‍ ഘടകങ്ങളില്‍ നടത്തുന്ന യുവ സമ്പര്‍ക്കം പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദുന്നാസിര്‍ പാണ്ടിക്കാട് നിര്‍വഹിച്ചു.
ലഹരി,വര്‍ഗീയത തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ യുവാക്കളില്‍ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് യുവ സമ്പര്‍ക്കം പരിപാടി ജില്ലയിലെ വിവിധ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചത് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം സഖാഫി അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ പി മുഹമ്മദ് അഷ്ഹര്‍ മുഖ്യ പ്രഭാഷണം നടത്തി. സുധീര്‍ വഴിമുക്ക്, യൂസുഫ്, ദാറുല്‍ മുസ്തഫ മുദരിസ് അമീന്‍ നഈമി കുളപ്പാടം, മുനീര്‍ ജൗഹരി,സയ്യിദ് ബാഫഖ്റുദ്ദീന്‍ ബുഖാരി, നിസാര്‍ നിരണം
സംസാരിച്ചു.