Home LATEST NEWS malyalam പുതിയ വാർത്ത എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് എസ് എസ് എല്‍ സി, പ്ലസ് വണ്‍ പരീക്ഷകള്‍ തുടങ്ങും. പ്ലസ് ടു പരീക്ഷ മറ്റന്നാള്‍ ആയിരിക്കും തുടങ്ങുന്നത്.

സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. എസ്എസ്എല്‍സി പരീക്ഷ രാവിലെ 9.30 മുതലും ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മറ്റന്നാളാണ് പരീക്ഷ തുടങ്ങുന്നത്. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 30നും ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ 28നും അവസാനിക്കും.

യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫ് മേഖലയില്‍ പൊതു പരീക്ഷ മാറ്റി വച്ചിരിക്കുകയാണ്. വ്യാഴാഴ്ചയിലെ എസ് എസ് എല്‍ സി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്തും.