Home ബിസിനസ്സ് business malyalam എനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദി മാച്ച് അംഗീകാരം ജസ്പ്രീത് ബൂംറയ്ക്ക് സമര്‍പ്പിക്കുന്നു: സഞ്ജു

എനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദി മാച്ച് അംഗീകാരം ജസ്പ്രീത് ബൂംറയ്ക്ക് സമര്‍പ്പിക്കുന്നു: സഞ്ജു

15
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം സഞ്ജു സാംസണ്‍ ആണ്. എന്നാല്‍ ഈ അംഗീകാരം തനിക്ക് മാത്രമല്ല, ടീമിലെ മറ്റൊരു താരത്തിനാണ് യഥാര്‍ത്ഥത്തില്‍ അര്‍ഹമെന്ന് സഞ്ജു വ്യക്തമാക്കി.

തനിക്ക് ലഭിച്ച പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ജസ്പ്രീത് ബൂംറയ്ക്കാണ് സമര്‍പ്പിക്കുന്നതെന്ന് സഞ്ജു പറഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ശക്തമായ പോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ ബൂംറയുടെ പ്രകടനം മാത്രമാണ് വേറിട്ടു നിന്നത്. നാല് ഓവറില്‍ വെറും 33 റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം മികച്ച ബൗളിംഗ് പ്രകടനം നടത്തി. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ബൂംറയുടെ നിര്‍ണായക ബൗളിങ്ങാണ് കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചത്.

ഇതിനുമുമ്പ് ബാറ്റിംഗില്‍ തിളങ്ങിയ സഞ്ജു 42 പന്തില്‍ 89 റണ്‍സ് നേടി ഇന്ത്യയുടെ 253/7 എന്ന ശക്തമായ സ്‌കോറിന് അടിത്തറയിട്ടിരുന്നു. എന്നാല്‍ ബൂംറയുടെ ആ മികച്ച ബൗളിംഗ് പ്രകടനം ഇല്ലായിരുന്നുവെങ്കില്‍ താന്‍ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇവിടെ നില്‍ക്കുമായിരുന്നില്ലെന്ന് സഞ്ജു പറഞ്ഞു.