Home ബിസിനസ്സ് business malyalam ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥി

ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകൻ കൊടുങ്ങലൂർ മണ്ഡലത്തിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജാണ് മത്സരത്തിന് ഇറങ്ങുന്നത്.

എന്‍ ഡി എയുടെ സഖ്യകക്ഷിയായി മാറിയ ശേഷമുള്ള ട്വിന്റി 20യുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. 2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി 20 അംഗത്വം എടുത്തിരുന്നു. നേരത്തെ ട്വിന്റി 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്. അതേസമയം, സീറ്റിനായി എൻ ഡി എ യിൽ പിടിവലി തുടരുകയാണ്. അവസാന നിമിഷം സീറ്റിനായി ഘടകക്ഷികൾ പിടിമുറുക്കുകയാണ്.