Home LATEST NEWS malyalam പുതിയ വാർത്ത ഇരട്ട നഗര യാത്രാ പാക്കേജുമായി ഖത്വറും അബൂദബിയും; ടൂറിസം ശക്തിപ്പെടുത്തും

ഇരട്ട നഗര യാത്രാ പാക്കേജുമായി ഖത്വറും അബൂദബിയും; ടൂറിസം ശക്തിപ്പെടുത്തും

2
0

Source :- SIRAJLIVE NEWS

ദുബൈ| ലോക വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അബൂദബിയും ദോഹയും കൈകോർക്കുന്നു. ഖത്വർ ടൂറിസവും അബൂദബി സാംസ്‌കാരിക, സഞ്ചാര വകുപ്പും (ഡി സി ടി അബൂദബി) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതിയ ഇരട്ട-കേന്ദ്ര അവധിക്കാല ശൃംഖല സ്ഥാപിക്കും. ഈ സംരംഭം യാത്രക്കാർക്ക് ദോഹയെയും അബൂദബിയെയും ഒരൊറ്റ, മൾട്ടി-സിറ്റി യാത്രാ പദ്ധതിയിലേക്ക് സുഗമമായി സംയോജിപ്പിക്കും. ഒരു യാത്രയിൽ രണ്ട് ലക്ഷ്യസ്ഥാനങ്ങളും പര്യവേഷണം ചെയ്യുന്നത് മുമ്പത്തേക്കാളും എളുപ്പമാക്കുന്നു.

ഖത്വർ എയർവേയ്സ് ഹോളിഡേയ്സും ഇത്തിഹാദ് ഹോളിഡേയ്സുമാണ് ഈ സഹകരണത്തിന്റെ കാതൽ. അവർ ഇഷ്ടാനുസൃത യാത്രാ പാക്കേജുകൾ സംയുക്തമായി അവതരിപ്പിക്കും. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും പ്രധാന വിപണികളിലുടനീളമുള്ള ടൂർ ഓപറേറ്റർമാർക്കിടയിൽ ഈ പാക്കേജുകൾ പ്രമോട്ട് ചെയ്യും.