Home LATEST NEWS malyalam പുതിയ വാർത്ത ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദിയില്‍ നിരോധനം

ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴി, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് സഊദിയില്‍ നിരോധനം

6
0

Source :- SIRAJLIVE NEWS

ദമാം |  ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴി, ടേബിള്‍ മുട്ട ഇറക്കുമതിക്ക് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA) പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള 16 രാജ്യങ്ങളിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ നിന്നുവയ്ക്ക് ഭാഗിക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള അതോറിറ്റിയുടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിരോധനം

അപകടസാധ്യത വിലയിരുത്തലുകളുടെയും ജന്തുരോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ആഗോള ആരോഗ്യ സംഭവവികാസങ്ങള്‍ക്കും പകര്‍ച്ചവ്യാധി സംബന്ധമായ അപ്ഡേറ്റുകള്‍ക്കും അനുസൃതമായി രോഗ ബാധിത രാജ്യങ്ങളുടെ വിവരങ്ങള്‍ പതിവായി അവലോകനം ചെയ്യുന്നുണ്ടെന്നും അതോറിറ്റി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ബള്‍ഗേറിയ, ബംഗ്ലാദേശ്, തായ്വാന്‍, ജിബൂട്ടി, ദക്ഷിണാഫ്രിക്ക, ചൈന, ഇറാഖ്, ഘാന, പലസ്തീന്‍, വിയറ്റ്‌നാം, കംബോഡിയ, കസാക്കിസ്ഥാന്‍, കാമറൂണ്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലാവോസ്, ലിബിയ, മ്യാന്‍മര്‍, യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത്, മെക്‌സിക്കോ, മംഗോളിയ, നേപ്പാള്‍, നൈജര്‍, നൈജീരിയ, ഇന്ത്യ, ഹോങ്കോംഗ്, ജപ്പാന്‍, ബുര്‍ക്കിന ഫാസോ, സുഡാന്‍, സെര്‍ബിയ, സ്ലോവേനിയ, ഐവറി കോസ്റ്റ്, മോണ്ടിനെഗ്രോ എന്നീ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിക്കും , മുട്ടയ്ക്കുമാണ് പൂര്‍ണ്ണ നിരോധനം ഏര്‍പ്പടുത്തിയ രാജ്യങ്ങള്‍

ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറ്റലി, ബെല്‍ജിയം, ഭൂട്ടാന്‍, പോളണ്ട്, ടോഗോ, ഡെന്‍മാര്‍ക്ക്, റൊമാനിയ, സിംബാബ്വെ, ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, കാനഡ, മലേഷ്യ, ഓസ്ട്രിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങള്‍ക്കാണ് ഭാഗിക നിയന്ത്രണങ്ങള്‍