Home LATEST NEWS malyalam പുതിയ വാർത്ത ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം; 23കാരി മരിച്ചു

ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം; 23കാരി മരിച്ചു

5
0

Source :- SIRAJLIVE NEWS

ആലുവ| ആലുവയില്‍ ബൈക്കില്‍ ലോറി ഇടിച്ചു അപകടം. അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍വെച്ചായിരുന്നു അപകടം. ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിക്കുകയായിരുന്നു. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന ബൈക്കില്‍ തട്ടി. തൊട്ടുപിന്നാലെ വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയുമായിരുന്നു.

റോഡില്‍ തലയിടിച്ചാണ് നന്ദന വീണത്. അബോധാവസ്ഥയിലായ നന്ദനയെ ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12.25 ഓടെ മരണം സംഭവിച്ചു. അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.