Source :- SIRAJLIVE NEWS
ആലപ്പുഴ|ആലപ്പുഴ പള്ളാത്തുരുത്തിയില്‍ രണ്ട് ഹൗസ്‌ബോട്ടുകള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് ബോട്ടുകള്‍ക്ക് തീപിടിച്ചത്. അനാഹിത, കാതറിന്‍ എന്നീ ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. ആറ് ബെഡ് റൂമുകള്‍ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. രണ്ടുബോട്ടുകളും പൂര്‍ണമായും കത്തിനശിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍
ശ്രമം നടത്തി.
ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് എടുത്തുചാടി. ഇവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്.



