Source :- SIRAJLIVE NEWS
ആലപ്പുഴ| ആലപ്പുഴ കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മര്‍ദനമേറ്റ യുവാവിന്റെ തലയോട്ടി പൊട്ടി. അയല്‍വാസിയായ 28 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണില്‍ വെച്ചായിരുന്നു മര്‍ദിച്ചത്. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.



