Home LATEST NEWS malyalam പുതിയ വാർത്ത ആറാം നാള്‍ കേരളം പോളിങ് ബൂത്തില്‍; പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍

ആറാം നാള്‍ കേരളം പോളിങ് ബൂത്തില്‍; പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  പുതിയ സര്‍ക്കാറിനായി കേരള ജനത വിധിയെഴുതാന്‍ ഇനി ആറു നാളുകള്‍ മാത്രം. അടുത്ത ചൊവ്വാഴ്ചയോടെ പരസ്യപ്രചാരണം സമാപിക്കും. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം പരാമവധി ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍ എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും

അതേ സമയം തുടര്‍ ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി സജീവ പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടികളെ നയിക്കുന്നത്. സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പിണറായി വിജയന്‍ എത്തിയിരുന്നു. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി, പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഇന്ന് പ്രചാരണത്തിനെത്തും. മുഖ്യമന്ത്രി എത്തുന്നതോടെ മണ്ഡലത്തിലെ പ്രചാരണം കൊഴുക്കും

യുഡിഎഫിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സംസ്ഥാനത്ത് സജീവമായിട്ടുണ്ടായിരുന്നു. പ്രിയങ്കാഗാന്ധിയും, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രചാരണത്തിനെത്തി. പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രപ്രയത്നത്തിലാണ് ഐക്യജനാധിപത്യമുന്നണി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ആത്മവിശ്വാസത്തിലാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണ രംഗത്തുള്‌ലത്ത.നിയമസഭയിലേക്ക് വീണ്ടും സാന്നിധ്യമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതീക്ഷിക്കുന്നത്..ട്വന്റി 20 പാര്‍ട്ടി മുന്നണിയിലെത്തിയതോടെ, കൂടുതല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ എന്‍ഡിഎ മുന്നണിക്കൊപ്പമെത്തുമെന്നാണ് ബിജെപി പ്രതീക്ഷ. കേന്ദ്രമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ കേരളത്തിലുണ്ട്. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡ, നിതിന്‍ ഗഡ്കരി തുടങ്ങിയവരും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തുന്നുണ്ട്.