Home LATEST NEWS malyalam പുതിയ വാർത്ത ആരാണ് ആയത്തുല്ല അലി ഖാംനഈ? വിപ്ലവം മുതൽ വീഴ്ച വരെ

ആരാണ് ആയത്തുല്ല അലി ഖാംനഈ? വിപ്ലവം മുതൽ വീഴ്ച വരെ

14
0

Source :- SIRAJLIVE NEWS

പശ്ചിമേഷ്യയിൽ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവരുമ്പോൾ, അത് കേവലം ഒരു ഭരണാധികാരിയുടെ അന്ത്യമല്ല, മറിച്ച് ദശകങ്ങളായി നിലനിന്നിരുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ കൂടി പതനമാണ്. 1989 മുതൽ ഇറാന്റെ അനിഷേധ്യ നേതാവായിരുന്ന ഖാംനഈയുടെ ജീവിതം വിപ്ലവത്തിന്റെയും യുദ്ധത്തിന്റെയും നിരന്തരമായ പ്രതിരോധത്തിന്റെയും കഥയാണ്.

1939-ൽ മശ്ഹദിലെ ഒരു ഷിയാ പണ്ഡിത കുടുംബത്തിലാണ് ഖാംനഈ ജനിച്ചത്. മതപണ്ഡിതനായിരുന്ന പിതാവിൽ നിന്ന് പ്രാഥമിക വിദ്യ നേടിയ അദ്ദേഹം പിന്നീട് നജഫിലും ഖുമിലും ഉപരിപഠനം നടത്തി. ആയത്തുല്ല ഖൊമേനിയുടെ ഏറ്റവും അടുത്ത അനുയായിയായി മാറിയ ഖാംനഈ, പഹ്‌ലവി രാജഭരണത്തിന്റെ പാശ്ചാത്യ അനുകൂല നിലപാടുകളെ ശക്തമായി എതിർത്തു. ഇതിന്റെ പേരിൽ പലതവണ അദ്ദേഹം ജയിലിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്.