Home ബിസിനസ്സ് business malyalam ആധാർ കാർഡ് മാതൃകയിൽ തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കന്യാകുമാരിയെ ഇളക്കി മറിച്ച് വിജയ്‌യുടെ...

ആധാർ കാർഡ് മാതൃകയിൽ തമിഴ് നാട് സിറ്റിസൺഷിപ്പ് കാർഡ് പുറത്തിറക്കും; കന്യാകുമാരിയെ ഇളക്കി മറിച്ച് വിജയ്‌യുടെ റോഡ് ഷോ

20
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കന്യാകുമാരിയിൽ വൻ റോഡ് ഷോയിലൂടെ വിജയ് ശ്രദ്ധ പിടിച്ചുപറ്റി. ടിവികെ അധ്യക്ഷനായ വിജയ് വിവിധ വാഗ്ദാനങ്ങളുമായി ജനങ്ങളോട് വോട്ട് അഭ്യർഥിച്ചു.

ആധാർ കാർഡിന്റെ മാതൃകയിൽ “തമിഴ്നാട് സിറ്റിസൺഷിപ്പ് കാർഡ്” പുറത്തിറക്കുമെന്നും സർക്കാർ സേവനങ്ങൾ വീടുകളിലെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്രോളിംഗ് നിരോധന സമയത്ത് നൽകുന്ന ധനസഹായം 8000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തുമെന്നും വിജയ് പറഞ്ഞു.

കൈക്കൂലി ഇല്ലാതെ സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സർക്കാർ അഴിമതിയിലാണെന്നും മന്ത്രിമാർക്ക് കൈക്കൂലി പണം ലഭിക്കുന്നുണ്ടെന്നും ആരോപിച്ച വിജയ്, അധികാരത്തിലെത്തിയാൽ ഈ പ്രവണത അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകി.

മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നൽകിയ വാഗ്ദാനങ്ങൾ പോലെ അല്ല, നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളാണ് താൻ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കുമെന്നും, 5000ത്തിലധികം പേർ ഒപ്പിട്ട പരാതികൾ നിയമസഭയിൽ ചർച്ച ചെയ്യുമെന്നുമാണ് മറ്റൊരു വാഗ്ദാനം. കൂടാതെ കുടിലുകൾ മാറ്റി വാസയോഗ്യമായ വീടുകൾ നിർമ്മിച്ച് നൽകുമെന്നും വിജയ് വ്യക്തമാക്കി.