Home ബിസിനസ്സ് business malyalam ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം; സംസ്ഥാനം മുഴുവൻ ഇന്ദിര ക്യാന്റീൻ പദ്ധതി; വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം; സംസ്ഥാനം മുഴുവൻ ഇന്ദിര ക്യാന്റീൻ പദ്ധതി; വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു.
കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു.

ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്‍റെ പ്രകടന പത്രികയിലുണ്ട്.