Home LATEST NEWS malyalam പുതിയ വാർത്ത അസാമിലും പുതുച്ചേരിയിലും പോളിംഗ് പുരോഗമിക്കുന്നു

അസാമിലും പുതുച്ചേരിയിലും പോളിംഗ് പുരോഗമിക്കുന്നു

9
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  കേരളത്തിന് പുറമേ അസാം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.അസമില്‍ 126 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം അസമില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.

പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ എഐഎന്‍ആര്‍സി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ നീണ്ടുനില്‍ക്കും. മേയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.