Home LATEST NEWS malyalam പുതിയ വാർത്ത അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരന്‍ മോഷണം നടത്തി പിടിയിലായി

അവധിക്ക് നാട്ടിലെത്തിയ പട്ടാളക്കാരന്‍ മോഷണം നടത്തി പിടിയിലായി

5
0

Source :- SIRAJLIVE NEWS

പാലക്കാട് | അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ മോഷണം നടത്തി പിടിയിലായി. പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശിയായ അരുണ്‍ (30) ആണ് അവധി കഴിഞ്ഞു തിരിച്ചു പോകാനിരിക്കെ മങ്കര പോലീസിന്റെ പിടിയിലായത്.

മണ്ണൂര്‍ കമ്പനിപ്പടിയില്‍ റബ്ബര്‍ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചു വിറ്റതിനാണ് ഇയാള്‍ പിടിയിലായത്. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ റബ്ബര്‍ കടയുടെ പൂട്ട് പൊളിച്ചാണ് സൈനികന്‍ 400 കിലോ റബ്ബര്‍ ഷീറ്റും അടക്കയും മോഷ്ടിച്ചത്. കഴിഞ്ഞ ദിവസമാണ് കമ്പനിപ്പടിയിലെ റബ്ബര്‍ ഷീറ്റ് കടയുടെ പൂട്ട്‌പൊളിച്ച് മോഷണം നടന്നത്.

രാത്രിയോടെ പട്ടാളക്കാരന്‍ തന്റെ ഓള്‍ട്ടോ കാറില്‍ കടയ്ക്ക് സമീപത്തെത്തി. പൂട്ടുപൊളിച്ച് മോഷണം നടത്തുകയായിരുന്നു. മോഷണ മുതല്‍ പിറ്റേ ദിവസം മറ്റൊരു കടയില്‍ കൊണ്ടുപോയി വിറ്റു. അവധി കഴിഞ്ഞ് അരുണാചല്‍ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്. താന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്.