Home LATEST NEWS malyalam പുതിയ വാർത്ത അമ്പലപ്പുഴയിലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

അമ്പലപ്പുഴയിലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​നു ഭൂ​ട്ടോ​യ്ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

7
0

Source :- SIRAJLIVE NEWS

ആലപ്പുഴ| വിമത നീക്കത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോയെ സസ്പെന്‍ഡ് ചെയ്തു. മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നല്‍കിയതിനും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് നടപടി.

മാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രസ്താവന നല്‍കി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അമ്പലപ്പുഴ അസംബ്ലി സെക്രട്ടറി ഷാനു ഭൂട്ടോയെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് സസ്പന്റ് ചെയ്തതായി അറിയിക്കുന്നുവെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ എം പി പ്രവീണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമ്പലപ്പുഴയില്‍ ജി. സുധാകരനെ യുഡിഎഫ് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു റിബല്‍ നീക്കം. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുകയാണ് ഷാനു ഭൂട്ടോ. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ വ്യക്തമാക്കിയിരുന്നു.മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നീക്കം. ജി. സുധാകരന് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ എംജെ ജോബ് രാജി വച്ചിരുന്നു.