Home LATEST NEWS malyalam പുതിയ വാർത്ത അമിത വേഗത്തിലെത്തിയ കാര്‍ ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറി; കട ഉടമ തല്‍ക്ഷണം മരിച്ചു

അമിത വേഗത്തിലെത്തിയ കാര്‍ ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറി; കട ഉടമ തല്‍ക്ഷണം മരിച്ചു

23
0

Source :- SIRAJLIVE NEWS

തിരുവല്ല |  അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ടയര്‍ റിപ്പയറിംഗ് കടയില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ കട ഉടമ തല്‍ക്ഷണം മരിച്ചു.പുല്ലാട് വരയന്നൂര്‍ ആനിവില്ല പുത്തന്‍വീട്ടില്‍ ജോസഫ് മാത്യു (അനിയന്‍ 69) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നായിരുന്നു സംഭവം. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലെ കുമ്പനാട് ജംഗ്ഷനിലെ പടിഞ്ഞാറേ കവലയിലെ തന്റെ കടയിലിരുന്നുകൊണ്ട സ്‌കൂട്ടറിന്റെ ടയര്‍ അഴിച്ചുമാറ്റുന്നതിനിടയിലാണ് അമിത വേഗത്തില്‍ വന്ന വോക്സ് വാഗണ്‍ വാഹനം ഇടിച്ചുകയറിയത്. സ്‌കൂട്ടര്‍ തകര്‍ത്ത് ജോസഫിനെ ഇടിച്ചിട്ട കാര്‍ കടയില്‍ ഇടിച്ചാണ് നിന്നത്.

ചങ്ങനാശേരി ഇന്‍ഡസ്ട്രിയല്‍ നഗറിലുള്ള പ്രാറ്റിടത്ത് പി എം ജോര്‍ജ് (71) ആണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ലാലു ജോര്‍ജിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കീമോ തെറാപ്പിക്ക് വിധേയയായതിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
മരിച്ച ജോസഫ് മാത്യുവിന്റെ ഭൗതിക ശരീരം കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: അന്നമ്മ. മക്കള്‍: ആനി, സുനി, മിനി, ലിനി. മരുമക്കള്‍-സതീഷ്, റിച്ചാര്‍ഡ്, സനല്‍, സജി. മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കോയിപ്രം പോലീസ് പറഞ്ഞു. സംസ്‌കാരം പിന്നീട് ഐപിസി പൂവത്തൂര്‍ എബനേസര്‍ സെമിത്തേരിയില്‍.