Source :- SIRAJLIVE NEWS
തിരുവനന്തപുരം | നെടുമങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുയുവാക്കള്‍ മരിച്ചു. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ സമീപം ആയിരുന്നു അപകടം.
അമിതവേഗതയില്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി.



