Home LATEST NEWS malyalam പുതിയ വാർത്ത അബൂദബി; പ്രതിരോധ മന്ത്രാലയം സന്ദർശിച്ച് പ്രസിഡന്റ്

അബൂദബി; പ്രതിരോധ മന്ത്രാലയം സന്ദർശിച്ച് പ്രസിഡന്റ്

9
0

Source :- SIRAJLIVE NEWS

അബൂദബി| പ്രസിഡന്റും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു. മേഖലയിൽ നിലനിൽക്കുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിവിധ വെല്ലുവിളികളെ നേരിടാനുള്ള സായുധ സേനയുടെ പ്രവർത്തന സന്നദ്ധതയും തയ്യാറെടുപ്പുകളും അദ്ദേഹം വിലയിരുത്തി.

മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന പുതിയ സംഭവവികാസങ്ങളെക്കുറിച്ച് സന്ദർശന വേളയിൽ അദ്ദേഹം വിശദീകരിച്ചു. സായുധ സേനയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം അവലോകനം ചെയ്തു. ദുബൈ കിരീടാവകാശിയും യു എ ഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സായുധ സേന സജ്ജമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം പ്രാപ്തമാണെന്നും പ്രസിഡന്റ്‌ വ്യക്തമാക്കി. ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്്യാൻ, ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ തുടങ്ങി നിരവധി പ്രമുഖരും സംബന്ധിച്ചു.