Home LATEST NEWS malyalam പുതിയ വാർത്ത അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ല

അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തി; കണ്ണൂര്‍ സര്‍വകലാശാലാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് ജാമ്യമില്ല

3
0

Source :- SIRAJLIVE NEWS

കാസര്‍കോട് | കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ പി അജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ വിശ്വാസം തകര്‍ക്കുന്ന പ്രവൃത്തിയാണുണ്ടായതെന്നും ഒരു അധ്യാപകന് ചേരാത്ത അത്യന്തം ഹീനമായ പ്രവൃത്തിയാണിതെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

ഏപ്രില്‍ 26ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക്് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി വേണുഗോപാലന്‍ ഹാജരായി.

ഇ മെയില്‍ വഴി ചോദ്യം ചോര്‍ത്തിയെന്ന കേസിലാണ് പ്രിന്‍സിപ്പല്‍ പി അജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. വി എ വില്‍സന്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. തുടര്‍ന്ന് കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.