Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. അഖ്‌നൂര്‍ മേഖലയിലാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിനു ശക്തമായ മറുപടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം