Source :- SIRAJLIVE NEWS
അങ്കമാലി| എറണാകുളം അങ്കമാലിയില്‍ എം സി റോഡില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും ലോറി ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പരുക്കേറ്റു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോടേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.



