Home ബിസിനസ്സ് business malyalam സ്വർണം കട്ടവർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കും; എൽഡിഎഫ് ഇടതുപക്ഷമായി പ്രവർത്തിക്കുന്നില്ല: രാഹുൽ ഗാന്ധി

സ്വർണം കട്ടവർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കും; എൽഡിഎഫ് ഇടതുപക്ഷമായി പ്രവർത്തിക്കുന്നില്ല: രാഹുൽ ഗാന്ധി

17
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കോൺഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എൽഡിഎഫിനെയാണെന്ന് രാഹുൽ ഗാന്ധി. പത്തനംതിട്ട അടൂരിൽ യുഡിഎഫിൻറെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ എൽഡിഫ് സർക്കാർ ബിജെപി നിയന്ത്രണത്തിലാണ്.

ശബരിമലയിൽ സ്വർണം കട്ടതും അവിടെ എന്താണ് നടന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മറന്നുപോയി. ഇത് വെളിവാക്കുന്നത് ബിജെപി-സിപിഎം ബന്ധമാണ്.സ്വർണം കട്ടവർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും എൽഡിഎഫ് ഇടതുപക്ഷമായി പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

യുഡിഎഫിൻറെ എതിർഭാഗത്തുള്ളത് ബിജെപി-എൽഡിഎഫ് സംയുക്ത മുന്നണിയാണെന്നും കേരളത്തിൽ യുഡിഎഫ് വരുന്നത് ബിജെപി തടയുന്നത് അതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ വെല്ലുവിളിക്കുന്നത് കോൺഗ്രസാണ്. അതിനാലാണ് അവർ കോൺഗ്രസിനെ എതിർക്കുന്നത്. ബിജെപി അവരെ എതിർക്കുന്ന എല്ലാവരെയും ആക്രമിക്കും. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ഒരു നീക്കവുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.