Home LATEST NEWS malyalam പുതിയ വാർത്ത സ്മാര്‍ട്ട് കോര്‍ ‘ഫിറ്റ് ലൈഫ്” സംസ്ഥാനതല ഉദ്ഘാടനം നടന്നു

സ്മാര്‍ട്ട് കോര്‍ ‘ഫിറ്റ് ലൈഫ്” സംസ്ഥാനതല ഉദ്ഘാടനം നടന്നു

30
0

Source :- SIRAJLIVE NEWS

മലപ്പുറം |  സ്മാര്‍ട്ട് കോര്‍ ”ഫിറ്റ് ലൈഫ്” അവധിക്കാല പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ ഓമച്ചപ്പുഴ യില്‍ നടന്നു.ആരോഗ്യകരമായ ജീവിതശൈലി പുതു കാലം ആവശ്യപ്പെടുന്ന അതിപ്രധാനമായ ആവശ്യമാണ്. ഈ ശൈലികള്‍ വളര്‍ത്തുന്നതിന് വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്ന ശൈലികള്‍ ഫിറ്റ് ലൈഫിന്റെ ഭാഗമാണ്. മാനസിക ആരോഗ്യ ബോധവല്‍ക്കരണം, വിദ്യാര്‍ഥികളില്‍ ആരോഗ്യ ബോധം ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ ഡോക്ടര്‍മാരുമായി സംവാദം തുടങ്ങി സെഷനുകള്‍ കൂടി ഫിറ്റ് ലൈഫില്‍ നടന്നു. ഈ ആശയത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്മാര്‍ട്ട് കോര്‍ സംഗമങ്ങളിലും നടക്കും.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി എം ജഅ്ഫര്‍ അലി നിര്‍വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സ്വാദിഖ് നിസാമി തെന്നല,സംസ്ഥാന ഡയറക്ടറേറ്റ് അംഗം സഹീര്‍ കോട്ടക്കല്‍,മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി അഫ്‌സല്‍,ജില്ല സെക്രട്ടറിമാരായ ഗഫൂര്‍ പടിക്കല്‍, ജാഷിര്‍ വേങ്ങര എന്നിവര്‍ പങ്കെടുത്തു.

ജീവിതത്തില്‍ ക്രമബദ്ധമായ ശീലങ്ങള്‍ കൊണ്ടുവരാനും ആരോഗ്യപരമായ ചിന്താഗതികള്‍ വളര്‍ത്താനും ”ഫിറ്റ് ലൈഫ്” പോലുള്ള പദ്ധതികള്‍ ഏറെ സഹായകരമാകുമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
അവധി കാലം പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികളില്‍ ആരോഗ്യപരമായ രീതിയില്‍ സമയം വിനിയോഗിക്കാന്‍ പ്രചോദനമാകുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തില്‍ 725 കേന്ദ്രങ്ങളിലായി പ്രോഗ്രാം സംഘടിപ്പിക്കും.