Home ബിസിനസ്സ് business malyalam സ്ഥാനാർത്ഥിയാക്കുമെന്ന് ഉറപ്പുനൽകി മടങ്ങിയ ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണം: സണ്ണി എം....

സ്ഥാനാർത്ഥിയാക്കുമെന്ന് ഉറപ്പുനൽകി മടങ്ങിയ ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണം: സണ്ണി എം. കപിക്കാട്

19
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വൈക്കം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടെത്തുകയും ഉറപ്പുനൽകി മടങ്ങുകയും ചെയ്ത ശേഷം നിലപാട് മാറ്റിയതിൽ കോൺഗ്രസ് നേതാക്കൾ മറുപടി പറയണമെന്ന് സണ്ണി എം. കപിക്കാട്. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നില്ലെന്നും എന്നാൽ ദളിത് സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ പല കോൺഗ്രസ് നേതാക്കളും സംസാരിച്ചപ്പോഴാണ് സമ്മതം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കോൺഗ്രസിന്റെ വിലയിരുത്തൽ എന്താണെന്ന് നേതാക്കൾ തന്നെ വ്യക്തമാക്കണമെന്നും കപിക്കാട് ആവശ്യപ്പെട്ടു.ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ വൈക്കത്ത് കെ ബിനിമോനെ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കത്ത് പ്രചാരണങ്ങൾ ഒന്നും ആരംഭിച്ചിരുന്നില്ലെങ്കിലും നേതാക്കൾ ഉറപ്പ് നൽകിയപ്പോൾ സ്ഥാനാർത്ഥിത്വം ഉണ്ടാകുമെന്ന് കരുതിയിരുന്നു.

ഇനിയുള്ള നിലപാട് ദളിത് സമുദായ മുന്നണി, സി എസ് ഡി എസ് തുടങ്ങിയ സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസിന്റെ ഈ സമീപനത്തിനുള്ള മറുപടി സംഘടനകൾ തന്നെ നൽകുമെന്നും ആരോടും വ്യക്തിപരമായി പരാതിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.