Source :- SIRAJLIVE NEWS
തിരുവനന്തപുരം|സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മറ്റന്നാള്‍ മഞ്ഞ അലര്‍ട്ടായിരിക്കും.
അതേസമയം, ഇത്തവണ കാലവര്‍ഷം നേരത്തെയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈമാസം 26ഓടെ കേരളത്തില്‍ തെക്ക്, പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നേക്കും. നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്.
Content Highlights:
The India Meteorological Department has issued a yellow alert for seven districts in Kerala today due to the possibility of heavy rainfall. Widespread rain accompanied by strong winds and thunderstorms is expected to continue over the next few days across the state. Furthermore, weather officials have predicted an early arrival of the southwest monsoon, which is likely to hit the Kerala coast by May 26. Residents and authorities have been advised to maintain caution against potential disruptions caused by the severe weather conditions.



