Home ബിസിനസ്സ് business malyalam ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

19
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തെ തുടര്‍ന്ന് സംഘടന വക്കീല്‍ നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനയായി ചിത്രീകരിച്ചതും കേസില്‍ പങ്കുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

വോട്ടിന് പണം നല്‍കിയെന്ന വാര്‍ത്തയില്‍ നിന്ന് ശ്രദ്ധ തിരിക്കാനും മതവൈരമുണര്‍ത്തി രാഷ്ട്രീയ ലാഭം നേടാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ ആരോപണം.പരാമര്‍ശം ഉടന്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും, ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അഡ്വ. അമീന്‍ ഹസ്സന്‍ മുഖേന സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂരാണ് നോട്ടീസ് അയച്ചത്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശോഭാ സുരേന്ദ്രന്‍ വിവാദപരമായ പ്രസ്താവന നടത്തിയതെന്നാണ് പുറത്തു വന്ന റിപ്പോർട്ട്.