Home LATEST NEWS malyalam പുതിയ വാർത്ത വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

വീ​ടി​നുള്ളിൽ ​ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു

13
0

Source :- SIRAJLIVE NEWS

തൃശ്ശൂര്‍| കാട്ടകാമ്പാലില്‍ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒന്‍പതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു. അന്നിക്കരയില്‍ താമസിക്കുന്ന സുബ്രഹ്മണ്യന്‍-അശ്വതി ദമ്പതിമാരുടെ മകളായ ദേവികയ്ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.

കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടുപന്നി സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തില്‍ കുട്ടിയുടെ വാരിയെല്ലിന്റെ മുകള്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം പതിവായ സ്ഥലമാണിത്.