Home LATEST NEWS malyalam പുതിയ വാർത്ത വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വീണ്ടും വില വര്‍ധിപ്പിച്ചു; കൂട്ടിയത് 195.50 രൂപ

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വീണ്ടും വില വര്‍ധിപ്പിച്ചു; കൂട്ടിയത് 195.50 രൂപ

8
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിന്‍ഡറിന് വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രം. 195.50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിന്‍ഡര്‍ വിലയില്‍ മാറ്റമില്ല.

19 കിലോ സിലിന്‍ഡറിന് 2,078.50 രൂപയാണ് ഡല്‍ഹിയിലെ പുതിയ വില. കഴിഞ്ഞ മാസം ഒന്നാം തിയതി 114.50 രൂപ വര്‍ധിപ്പിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആഗോള എണ്ണ വില കൂടിയതിന് പിന്നാലെയാണ് എല്‍ പി ജി സിലിന്‍ഡറിലും വര്‍ധനയുണ്ടായത്.

14.2 കിലോഗ്രാം ഗാര്‍ഹിക സിലിന്‍ഡര്‍ വില മാര്‍ച്ച് ഏഴിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. നിലവില്‍ 14.2 കിലോഗ്രാം സിലിന്‍ഡറിന് 913 രൂപയാണ് ഡല്‍ഹിയിലെ വില.