Home LATEST NEWS malyalam പുതിയ വാർത്ത വയനാട്ടില്‍ കാട്ടാനയെ തുരത്താന്‍ പോയയാള്‍ മരിച്ച നിലയില്‍

വയനാട്ടില്‍ കാട്ടാനയെ തുരത്താന്‍ പോയയാള്‍ മരിച്ച നിലയില്‍

9
0

Source :- SIRAJLIVE NEWS

വയനാട് | വയനാട്ടില്‍ കാട്ടാനയെ തുരത്താന്‍ പിന്നാലെ പോയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരിയിലാണ് സംഭവം. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പോയതായിരുന്നു. കാട്ടാന ആക്രമണത്തിലാണ് മരണമെന്നാണ് നിഗമനം.

രജീവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ശരീരത്തില്‍ പരുക്കേറ്റ പാടുകളോ ചതവുകളോ ഇല്ല. അതിനാല്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. രജീവ് വീണുകിടന്ന സ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.