Home ബിസിനസ്സ് business malyalam വട്ടിയൂർക്കാവ് സംഘർഷം; ആർ. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്തതിന് എതിരെ സിപിഐഎം

വട്ടിയൂർക്കാവ് സംഘർഷം; ആർ. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്തതിന് എതിരെ സിപിഐഎം

24
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിലെ സംഘർഷത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്തതിന് എതിരെ സിപിഐഎം. ആർ. ശ്രീലേഖയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നതെങ്കിലും കൗൺസിലർമാർക്ക് എതിരെ മാത്രമാണ് കേസ് എടുത്തത്. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്ത പൊലീസ് നിലപാട് പുനഃപരിശോധിക്കണം എന്ന് വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു.

ബിജെപി വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും അക്രമവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ ആർ. ശ്രീലേഖയുടെ പേര് ഇല്ലായിരുന്നു. വനിത പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത് ബിജെപി സംസ്ഥാന ഉപാധ്യക്ഷയായ ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നു.

കൗണ്‍സിലര്‍മാരായ സുമി ബാലു, മഞ്ജു, പ്രവര്‍ത്തകരായ അഞ്ജന, പത്മ എന്നിവരുടെ പേരുകള്‍ മാത്രമാണ് എഫ്ഐആറിലുള്ളത്. കണ്ടാലറിയാവുന്ന 50 പേരും പ്രതികളെന്ന് എഫ്ഐആറിൽ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം തുടര്‍ നടപടിയെന്നാണ് പൊലീസിൻ്റെ വിശദീകരണം.