Home LATEST NEWS malyalam പുതിയ വാർത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അഡ്വ. ദീപ ജോസഫിന്റെ ഹരജി ഇന്ന്...

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്: ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അഡ്വ. ദീപ ജോസഫിന്റെ ഹരജി ഇന്ന് പരിഗണിക്കും

5
0

Source :- SIRAJLIVE NEWS

കൊച്ചി | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിലെ പ്രതി അഡ്വ. ദീപ ജോസഫ് നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസെടുത്തത് ചോദ്യം ചെയ്താണ് ഹരജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക.

കേസില്‍ പരാതിക്കാരി തടസ്സഹരജി നല്‍കിയിരുന്നു. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീം കോടതിയില്‍ അവര്‍ നല്‍കിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്നും ആരോപിച്ച് പരാതിക്കാരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ദീപ ജോസഫ് സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ നേതാവാണെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എഫ് ബി പോസ്റ്റുകള്‍ ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപണമുന്നയിച്ചിട്ടുണ്ട്. യുക്രൈനില്‍ നിന്നും ഫയല്‍ ചെയ്ത ഹര്‍ജിയിലെ രേഖകള്‍ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്.