Home LATEST NEWS malyalam പുതിയ വാർത്ത യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

33
0

Source :- SIRAJLIVE NEWS

നീലേശ്വരം  | പേരോല്‍ മൂന്നാം കുറ്റിയില്‍ പണിതീരാത്ത വീട്ടില്‍ തനിച്ച് താമസിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാംകുറ്റിയിലെ പരേതരായ കുഞ്ഞിരാമന്‍ – ജാനകി ദമ്പതികളുടെ മകന്‍ ചന്ദ്രനെയാണ് (47) കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രണ്ടുദിവസമായി ചന്ദ്രന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.കാര്‍പെന്ററി തൊഴിലാളിയായ ചന്ദ്രന്‍ ഭാര്യയുമായി അകന്നു കഴിയുകയാണ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ഭാര്യ: സ്‌നേഹ. മക്കള്‍: ശ്രേയ (10), ശ്രീയാന്‍(5). സഹോദരങ്ങള്‍: ശ്രീവല്ലി, സുകുമാരന്‍ , തങ്കമണി, ഭാസ്‌കരന്‍ , പരേതനായ ഗംഗാധരന്‍.