Home LATEST NEWS malyalam പുതിയ വാർത്ത യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

5
0

Source :- SIRAJLIVE NEWS

പന്തളം |  വാടക വീട്ടില്‍ കഴിയുന്ന യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് സുഹൃത്ത് അറസ്റ്റില്‍. ആലപ്പുഴ പാതിരപ്പള്ളി പടിഞ്ഞാറെ വിളയില്‍ കരിങ്ങാറ്റ കുഴിയില്‍ വീട്ടില്‍ സുമേഷ് (48) നെയാണ് പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളമായി തുമ്പമണില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദുവിനെയാണ് ഇയാള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ചായിരുന്നു കൊലപാതക ശ്രമം. ബിന്ദുവിനെ തലയ്ക്ക് പൊട്ടലും ആഴത്തിലുള്ള മുറിവും ഉണ്ടായിട്ടുള്ളതായി പോലിസ് പറഞ്ഞു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ബിന്ദുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുമേഷിനെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പന്തളം പോലിസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയും സുമേഷും അടുപ്പത്തിലായിരുന്നുവെന്നും പോലിസ് സംശയിക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.