Home LATEST NEWS malyalam പുതിയ വാർത്ത യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചേക്കും

29
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മിഡില്‍ ഈസ്റ്റില്‍ യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഗള്‍ഫിലെ എസ് എസ് എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വയ്ക്കാന്‍ പരീക്ഷ കോ ഓഡിനേറ്റര്‍ ശിപാര്‍ശ നല്‍കി. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും.

മാര്‍ച്ച് അഞ്ചിലെ എസ് എസ് എല്‍ സി പരീക്ഷയും 5,6,7 തിയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റാനാണ് ആലോചന. ഗള്‍ഫില്‍ പ്രത്യേക ചോദ്യ പേപ്പര്‍ വച്ചു പരീക്ഷ നടത്തിയേക്കും. കേരളത്തില്‍ പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. സി ബി എസ് ഇ പരീക്ഷകളും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

മാര്‍ച്ച് രണ്ട്, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷകളാണ് മാറ്റിവെച്ചത്. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകമാകുക.