Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം അങ്ങോട്ട് ആവശ്യപ്പെടില്ലെന്നും ലീഗ് മുന്നണിയെ പ്രതിസന്ധിയിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ 100ന് മുകളിൽ സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും. കണക്ക് കൂട്ടി തന്നെയാണ് യുഡിഎഫിന്റെ വിശ്വാസം. കോൺഗ്രസിന് എല്ലാ പിന്തുണയും ലീഗ് നൽകി.
കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കോൺഗ്രസിന് എല്ലാ പിന്തുണയും ലീഗ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് അങ്ങോട്ട് ആവശ്യപ്പെടില്ല. ഒരിക്കലും മുന്നണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്യില്ലെന്നും കോൺഗ്രസ് പ്രശ്നങ്ങളില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
