Home LATEST NEWS malyalam പുതിയ വാർത്ത മൂന്നാം തവണയും എല്‍ ഡി എഫ് വരും, തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കും: എം...

മൂന്നാം തവണയും എല്‍ ഡി എഫ് വരും, തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കും: എം വി ഗോവിന്ദന്‍

37
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്നാം തവണയും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരഞ്ഞടുപ്പ് ചരിത്രത്തില്‍ പുതിയ അധ്യായമാകും ഇതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് വികസനത്തെ കുറിച്ച് ഒന്നും പറയാനില്ല. അവര്‍ കേന്ദ്ര നയങ്ങളെ എതിര്‍ക്കുന്നില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

പാര്‍ട്ടി പുറത്താക്കിയ ടി കെ ഗോവിന്ദനെ കുറിച്ച് ഇനി ഒന്നും പറയില്ല. ഗത്യന്തരമില്ലാതെയാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.